ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. നേരത്തേ ഐഎഫ്എഫ്‌ഐ ഗോവയിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടിയ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഈ വെള്ളിയാഴ്ചയാണ് (20).

ഷാജി എന്‍ കരുണിന്റെ കഥയ്ക്ക് ടി ഡി രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്റേതാണ് ഫ്രെയ്മുകള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ശ്രീവല്‍സന്‍ ജെ മേനോന്‍. ഉര്‍വ്വശി തീയേറ്റേഴ്‌സ് റിലീസ് ആണ് വിതരണം.