ഫിസിക്സിനും രസതന്ത്രത്തിനും നോബല്‍ സമ്മാനം ലഭിച്ച ഏക വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയയായ ശാസ്‍ത്രജ്ഞയാണ് മാഡം ക്യൂറി. മാഡം ക്യൂറിയുടെ ജീവിത കഥ പ്രമേയമാകുന്ന സിനിമ ഒരുങ്ങുകയാണ്.  റേഡിയോ ആക്ടീവ് എന്ന ചിത്രത്തിലാണ് മാഡം ക്യൂറിയുടെ ജീവിത കഥ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

റോസമണ്ട് പൈകാണ് മാഡം ക്യൂറിയായി വേഷമിടുന്നത്.  ശാസ്‍ത്രജ്ഞനും മാഡം ക്യുറിയുടെ ഭര്‍ത്താവുമായ പിയറി ക്യൂറിയായി സാം റൈലി വേഷമിടുന്നു. മര്‍ജേൻ സട്രപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ നിര്‍ണ്ണായകമായ റേഡിയോ ആക്ടീവ് കണ്ടുപിടിച്ചതാണ് മാഡം ക്യൂറിയുടെ പ്രധാന നേട്ടം. 1903ലും 1911ലുമാണ് മാഡം ക്യൂറിക്ക് നോബല്‍ സമ്മാനം ലഭിക്കുന്നത്.