മുംബൈ: ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസിലെ പുതിയ പരമ്പര ഫാമിലി മാന്‍ ട്രെയിലര്‍ പുറത്തിറങ്ങി. മനോജ് ബാജ്പേയി ആണ് സീരിസിലെ പ്രധാന കഥാപാത്രം.  പ്രിയാമണി അടക്കം ഉള്ള താരങ്ങൾ മറ്റു പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സീരിസാണ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും നീരജ് മാധവന്‍ ഇതിലൂടെ അന്യഭാഷയില്‍ തന്‍റെ ആദ്യ സാന്നിധ്യം അറിയിക്കുന്നു. ഗോ ഗോവ ഗോണ്‍  സംവിധാനം ചെയ്ത രാജ് ഡികെയാണ് സീരിസ് സംവിധാനം ചെയ്യുന്നത്.