ദി ലയണ്‍ കിംഗ് ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 1994ലെ ദ ലയണ്‍ കിംഗ് ആണ് റീമേക്ക് ചെയ്‍ത് റിലീസിനൊരുങ്ങുന്നത്. ജംഗിള്‍ ബുക്ക് ഒരുക്കിയ ജോണ്‍ ഫവ്രോ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ചിത്രത്തിലെ സിംബയ്‍ക്ക് ശബ്‍ദം നല്‍കിയിരിക്കുന്നത് ഡൊണാള്‍ഡ് ഗ്രോവറാണ്. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.