'കിണര്‍' എന്ന ചിത്രത്തിന് ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'തെളിവി'ന്റെ ടീസര്‍ പുറത്തെത്തി. ചെറിയാന്‍ കല്‍പകവാടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ലാല്‍, രണ്‍ജി പണിക്കര്‍, ആശ ശരത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നെടുമുടി വേണു, ജോയ് മാത്യു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, മാലാ പാര്‍വ്വതി തുടങ്ങിയ താരനിരയും കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. കല്ലറ ഗോപന്റേതാണ് പാട്ടുകള്‍. എം ജയചന്ദ്രന്‍ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു.