വിക്രം ഭട്ട് തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം 'ഗോസ്റ്റി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ടെലിവിഷന്‍ താരങ്ങളായ ശരണ്യ ഇറാനി, ശിവം ഭാര്‍ഗവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് 2.18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. 

റാസ്, റാസ് 3ഡി, 1920, ഹോണ്ടഡ്-3ഡി എന്നിവയാണ് വിക്രം ഭട്ട് നേരത്തേ ഒരുക്കിയ ഹൊറര്‍ ചിത്രങ്ങള്‍. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് കുല്‍ദീപ് മെഹന്‍. വഷു ഭഗ്നാനിയും വിക്രം ഭട്ടും ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 18ന് തീയേറ്ററുകളിലെത്തും.