ഡോക്ടറെ പറ്റിച്ച് ഒരുകോടി രൂപയുമായി മുങ്ങിയ ഡിജെ പിടിയില്‍. ശിഖ തിവാരി എന്ന ഡിജെയാണ് അഡാ മുംബൈയില്‍ പിടിയിലായത്.

ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് ശിഖയെ പൊലീസ് കുടുക്കിയത്. ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ് ശിഖയെ മുംബയില്‍ വച്ച് പിടികൂടുകയായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലില്‍ ഡിജെയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ശിഖയെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പോലീസ് തിരയുകയായിരുന്നു.

ബ്ലാക്ക്‌മെയില്‍ വഴിയും പെണ്‍കെണി വഴിയും പണം തട്ടുന്ന വലിയ സംഘത്തിന്റെ കണ്ണിയാണ് ശിഖ. പലരില്‍നിന്നായി ഇരുപത് കോടിയോളം രൂപ ശിഖ തട്ടിയെടുത്തിരുന്നു. ജയ്പൂരിലെ കോസ്‌മെറ്റിക്‌സ് സര്‍ജന്‍ സുനിത് സോണിയില്‍ നിന്നാണ് ശിഖ ഒരു കോടി രൂപ തട്ടിയെടുത്തത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ്ങിനെന്ന വ്യാജേന ശിക സുനിതിനെ പരിജയപ്പെടുകയായിരുന്നു. ഇതിനു ശേഷം ഇരുവരും ഒരുമിച്ച് പുഷ്കറിലേക്ക് യാത്ര പോവുകയും ചെയ്‍തിരുന്നു. തുടര്‍ന്ന്, സുനിത് തന്നെ ബലാല്‍സംഗം ചെയ്‍തെന്ന് പരാതി പറയും എന്ന് ഭീഷണി പെടുത്തുകയും രണ്ട് കോടി ആവശ്യപ്പെടുകയും ചെയ്‍തു. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ശിഖ പൊലീസില്‍ പരാതി നല്‍കി. 78 ദിവസത്തോളം സുനിതിന് റിമാന്‍ഡില്‍ കഴിയുകയും ചെയ്യേണ്ടി വരുന്നു. ജയില്‍ മോചിതനായ ശേഷം സുനിത് ശിഖയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുനിത് ശിഖയുമായുള്ള കേസ് തീര്‍ക്കാന്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.