ഫിലിം ഫെയിറില്‍ അതീവ സുന്ദരികളായി മലയാളി താരങ്ങള്‍- ചിത്രങ്ങള്‍

അവാര്‍ഡ് ദാനം എന്നതിനപ്പുറം ഫിലിം ഫെയര്‍ പുരസ്കാര വേദികളെ ശ്രദ്ധേയമാക്കുന്നത് ചടങ്ങിനെത്തുന്ന താരങ്ങളുടെ സാന്നിധ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഫിലിം ഫെയര്‍ സൗത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോള്‍ എത്തുന്നത്.

മലയാളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും, ശ്രദ്ധാ കേന്ദ്രം മലയാളി താരങ്ങളായ നവ്യാ നായരും ഭാവനയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവാഹിതരായ ഇരുവരുടെയും വേഷങ്ങളും ഗെറ്റപ്പുമാണ് ശ്രദ്ധിക്കപ്പെട്ടത്.ബീന കണ്ണന്‍റെ രൂപകല്‍പനയിലുള്ള വസ്ത്രമായിരുന്നു നവ്യ ധരിച്ചത്. എന്നാല്‍ മനോഹരമായ സാരി ധരിച്ചായിരുന്നു ഭാവനയെത്തിയത്. വിവാഹം കഴിഞ്ഞതിന് ശേഷം ചെറിയ ഇടവേളയ്ക്കിപ്പുറമാണ് ഭാവന പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

മികച്ച ചിത്രം ഉള്‍പ്പെടെ തൊണ്ടിമുതലും ദൃക്സാക്ഷിയും നാല് പുരസ്കാരങ്ങള്‍ നേടി. ഫഹദ് ഫാസില്‍ മികച്ച നടനായി. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വ്വതിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നാല് പുരസ്കാരങ്ങളുമായി മായാനദിയും മേളയില്‍ തിളങ്ങി.