സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ ആക്ഷന്‍ കോമഡി ചിത്രം എ ജെന്റില്‍മാന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. സമ്മിശ്രിപ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടിയാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.


എ ജെന്റില്‍മാന്‍ 2500 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ഇതുവരെയായി നാല് കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്. ജാക്വിലിനാണ് നായിക. രാജ് നിഡിമോരുവും ഡി കെ കൃഷ്‍ണയും ആണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്.