പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം വിജയകരമായി തിയേറ്ററുകളില്‍ ഇപ്പോഴും ഓടുകയാണ്. ഇക്കഴിഞ്ഞ ജനുവരി 26 ന് റിലീസായ ചിത്രത്തെ ഇരുകൈയും നീട്ടിയാണ് സിനിമാ പ്രേമികള്‍ സ്വീകരിച്ചത്.

 ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഇപ്പോള്‍ ആദി തരംഗമാണ്. ബഹ്‌റൈനിലെ തിയേറ്ററില്‍ ആദി കാണാനെത്തിയ ആരാധകരുടെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

 ആശിര്‍വാദ് സിനിമാസിന്റെ ബാനറലില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷം ഇതിനിടെ നടന്നു. ആന്റണി പെരുമ്പാവൂരാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്. ചിത്രത്തിന്റെ ഒരാഘോഷത്തിലും പ്രണവ് ഇതുവരെ പങ്കെടുത്തില്ലെന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.