കോഴിക്കോട്: ആമി സിനിമക്കെതിരായി സമൂഹമാധ്യമങ്ങളില്‍ വരുന്ന അവലോകന റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമാകുന്നതില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സംവിധായകന്‍ കമല്‍. മോശം റിവ്യൂകള്‍ക്കെതിരെ പരാതിപ്പെടാന്‍ നിര്‍മ്മാതാവിന് അവകാശമുണ്ടെന്നും താന്‍ അതില്‍ ഇടപെടില്ലെന്നും കമല്‍ വ്യക്തമാക്കി. ആമി സിനിമ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് മനസു തുറക്കുകയായിരുന്നു സംവിധായകന്‍ . ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ പ്രതികരിച്ചു.