മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയിലെ രണ്ടാമത്ത ഗാനവും പുറത്തിറങ്ങി. ''രാധാ പ്രണയമയീ രാധാ...'' എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുന്ന ചിത്രത്തില്‍ മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അതേസമയം കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമ മത സ്പര്‍ധയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തെ നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.