മുംബൈ: ആമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും പന്നിപ്പനി ബാധിച്ചു. ആമിര്‍ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത്. ഇരുവരും മുംബൈയിലെ വസതിയില്‍ ചികിത്സയിലാണ്. സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകന്‍ കൂടിയായ ആമിറിന് എത്താന്‍ സാധിച്ചില്ല. 

എന്നാല്‍ അസുഖ വിവരം ആമീര്‍ ഷാരുഖിനെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാമോ എന്നും ചോദിച്ചു. അങ്ങനെ ആമീറിന് പകരം ഷാരുഖ് അവാര്‍ഡ് വേദിയിലെത്തി. ചടങ്ങിനിടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വേദിയോട് സംസാരിക്കുകയും ചെയ്തു ആമിര്‍. ഭാര്യയ്‌ക്കൊപ്പം വീഡിയോ സന്ദേശത്തിലെത്തിയ ആമിര്‍ തങ്ങള്‍ക്ക് എച്ച്1എന്‍1 ബാധിച്ചതായി അറിയിച്ചത്. 

ഒരു വര്‍ഷം അധ്വാനിച്ചതിന്‍റെ ഫലം കാണാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ടെന്നറിയിച്ച താരം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായും പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നായിക്, നിത അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.