Asianet News MalayalamAsianet News Malayalam

ദംഗലും എത്തിയിരിക്കുന്നു 1000 കോടി ക്ലബില്‍

Aamir Khan Dangal to join Baahubali 2 in the Rs 1000 crore club all thanks to China
Author
First Published May 13, 2017, 4:00 AM IST

ബാഹുബലി 1000 കോടി ക്ലബില്‍ ഒറ്റയ്ക്കല്ല, ഇതാ ദംഗലും ഇത്തിയിരിക്കുന്നു കൂട്ടിന്. ചൈനാ റിലീസിലൂടെ സ്വന്തമാക്കിയ ഗ്രോസ് കളക്ഷന്‍ കൂടി ചേര്‍ത്താല്‍ വേള്‍ഡ് വൈഡ് കളക്ഷനില്‍ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ 1000 കോടി പിന്നിടുമെന്നാണ് അറിയുന്നത്. 187.42 കോടിയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ദംഗല്‍ ചൈനയില്‍ നേടിയ കളക്ഷനില്‍.

ബാഹുബലി ദി കണ്‍ക്ലൂഷനിലൂടെ ഇന്ത്യയിലെ ആദ്യ 1000 കോടി കളക്ഷന്‍ സ്വന്തമാക്കിയ സിനിമയാണ് രാജമൗലി സാധ്യമാക്കിയത്. 100 കോടി ക്ലബ്ബും 500 കോടി ക്ലബ്ബും ബോളിവുഡിന് ശീലമായിരുന്നിടത്ത് ഒരു തെലുങ്ക് സിനിമ 1000 കോടി കടന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഞെട്ടിത്തരിച്ചത് ബോളിവുഡായിരുന്നു. 

744 കോടിയായിരുന്നു ദംഗല്‍ ചൈനാ റിലീസിന് മുമ്പ് നേടിയത്. തായ് വാന്‍ റിലീസിലൂടെ 20 കോടിയും ചിത്രം ഗ്രോസ് സ്വന്തമാക്കിയിരുന്നു. മെയ് 5ന് ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്‍ഖാന്‍ ചിത്രം 'ദംഗല്‍' ചൈനയില്‍ റിലീസ് ചെയ്തത്.

Follow Us:
Download App:
  • android
  • ios