കഥാപത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ഏത് അറ്റവും വരെ പോകും ആമീര്‍ ഖാന്‍. താരത്തിന്‍റെ ഇത്തരത്തിലുള്ള കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒരു അധ്യായം കൂടി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദങ്കല്‍ എന്ന ചിത്രത്തിലാണ് ആമീര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ കഥാപാത്ര പൂര്‍ണ്ണതയ്ക്കായി താരം അല്‍പ്പം അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. 

ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങളായ വനിത ഫോഗാട്ടിന്റെയും ബബിത കുമരിയുടേയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ എന്ന യഥാര്‍ഥ കഥാപാത്രത്തെയാണു താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനു വേണ്ടി 98 കിലോ ഭാരം അമീര്‍ വര്‍ധിപ്പിച്ചു. കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കാനായി 18 കിലോ വീണ്ടും കുറയ്‌ക്കേണ്ടി വന്നു. 

കഥാപാത്രത്തിനു വേണ്ടി ജീവന്‍ പോലും പണയം വെച്ചാണ് ആമീര്‍ അഭിനയിക്കുന്നത്. ചിത്രീകരണ സമയത്തു മരണപ്പെട്ടാല്‍ ബോളിവുഡ് താരങ്ങളായ റണ്‍വീറിനേയോ റണ്‍ബീറിനേയോ വെച്ച് ചിത്രം പൂര്‍ത്തിയാക്കണം എന്ന് ആമീര്‍ സംവിധായകന്‍ നിതീഷ് തിവാരിയോടു പറഞ്ഞു.