വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍. ചിത്രത്തിലെ ഓഡിയോ ഗാനം പുറത്തിറങ്ങി. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന 'തുമ്പിക്കൈതിന്‍ തുമ്പത്താടുവാന്‍ തുമ്പിക്കൂട്ടമേ'.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അനു സിത്താര, സുരാജ് വെഞ്ഞാറമൂട്, തെസ്‌നി ഖാന്‍, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.
ശേഖരന്‍ കുട്ടി എന്ന ആനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനിത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം. പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നത്.

