സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതൽ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിച്ചാൽ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.