തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്നത് സംഘി ആക്രമണമെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിഖിന്‍റെ പ്രതികരണം.
ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് സംഘി ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . ഇരകള്‍ക്കൊപ്പമാണെന്നും ആഷിഖ് കുറിക്കുന്നു.
കേസില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം കാണിച്ചുവെന്നാണ് മര്‍ദ്ദമേറ്റ യുവാവിന്റേയും സുഹൃത്തുക്കളുടെ ആരോപണം.
