തിരുവനന്തപുരം സ്വദേശിയായ അഭിജിത്തിന്‍റെ വീഡിയോ അടുത്തിടെ ഫേസ്ബുക്കില്‍ വൈറലായി
തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ അഭിജിത്തിനെ കാണുവാന് മോഹന്ലാല് എത്തും. തിരുവനന്തപുരം സ്വദേശിയായ അഭിജിത്തിന്റെ വീഡിയോ അടുത്തിടെ ഫേസ്ബുക്കില് വൈറലായി. സോഷ്യൽ മീഡിയകളിൽ അഭിജിത്തിന്റെ മോഹന്ലാലിനെ കാണുവാന് താല്പ്പര്യമുണ്ടെന്ന വീഡിയോ ഒരുപാട് പേർ പങ്കുവച്ചിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ, അഭിജിത്തിനെ കാണാൻ അദ്ദേഹം എത്തുമെന്ന് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചെന്നാണ് അഭിയുടെ പിതാവ് പറയുന്നത്. കൊച്ചിയില് പോയി കാണുവാന് ആഗ്രഹമുണ്ടെങ്കിലും മകന് ഡയാലിസിസ് ഉള്ളതിനാല് അത് നടക്കില്ല. അതിനാല് അടുത്ത മാസം തിരുവനന്തപുരം വരുമ്പോള് കാണാം എന്നാണ് അഭിജിത്തിന്റെ പിതാവ് വിജയകുമാരൻ പിള്ള പറയുന്നത്.
അതേ സമയം വീഡിയോ വൈറലായതോടെ അഭിയുടെ ചികില്സ ഏറ്റെടുത്ത് മോഹന്ലാല് ഫാന്സ് രംഗത്ത് എത്തിയിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ മുൻകൈയ്യെടുക്കുകയാണ്. അടുത്ത മാസം എട്ടാം തീയതി (ആഗസ്റ്റ് 8) ലൂസിഫറിന്റെ ഷൂട്ടിങ്ങ് സെറ്റിൽ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുന്ന കാര്യം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. ഒപ്പം അഭിജിത്തിന്റെ ചികിത്സയും ഏറ്റെടുക്കുകയാണ്. ആ കൊച്ചു കുഞ്ഞിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ വീഡിയോ ഷെയർ ചെയ്തും പ്രാർത്ഥിച്ചും കൂടെ നിന്ന എല്ലാവർക്കും നന്ദി..
