പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നൊമ്പരമായി നില്‍ക്കുന്നതാണ് മലയാളത്തിന്‍റെ സ്വന്തം മോനിഷയുടെ വിയോഗം. താരം ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് 25 വര്‍ഷം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് മോനിഷ. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയതും ആദ്യ സിനിമയ്ക്ക് ഉര്‍വശി പട്ടം സ്വന്തമാക്കിയതുമായ ഒരു നര്‍ത്തകി കൂടിയായിരുന്നു മോനിഷ.

ഷൂട്ടിംഗിന് പോകുന്നതിനിടയില്‍ ചേര്‍ത്തലയിലുണ്ടായ കാറപകടത്തിലായിരുന്നു മോനിഷ മരിച്ചത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ശ്രീദേവി ഉണ്ണിയും മോനിഷയും ഓജോ ബോര്‍ഡ് നോക്കിയിരുന്നു. അമ്മ മരിച്ചു കഴിഞ്ഞാല്‍ ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ എന്ന് മോനിഷ ചോദിച്ചു. പക്ഷേ അവള്‍ മരിച്ചാല്‍ അമ്മ വിളിച്ചാല്‍ ഏത് ലോകത്തു നിന്നും ഞാന്‍ വരുമെന്നും അവള്‍ പറഞ്ഞിരുന്നുവെന്ന് ശ്രീദേവി ഉണ്ണി പറയുന്നു.

 മകള്‍ ജീവിച്ചിരുന്ന 21 വര്‍ഷം സ്വയം മറന്ന് അവള്‍ക്ക് ചുറ്റും സുരക്ഷയുടെ വലയം തീര്‍ക്കുകയായിരുന്നുവെന്ന അമ്മ പറയുന്നു. സിനിമാ ലോകത്തില്‍ അവളെ ആരും തെറ്റായി തൊട്ടുപോകരുതെന്ന് പ്രാര്‍ത്ഥിച്ചു. പാമ്പ് നിധി കാക്കും പോലെ അവളെ കൊണ്ടു നടന്നുവെന്നും അമ്മ പറയുന്നു. കുറഞ്ഞ പ്രായത്തിനുള്ളില്‍ 27 സിനിമകളില്‍ മോനിഷ അഭിനയിച്ച് അരങ്ങ് തകര്‍ത്തു. മോനിഷ അഭിനയിച്ച സിനിമകള്‍ ഒന്നിന് ഒന്ന് മികച്ച തായിരുന്നു. അതുപോലെ അതിലെ പാട്ടുകളും.

മോനിഷ അഭിനയിച്ച സിനിമയിലെ പാട്ടുകള്‍ കാണാം