തലയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിവേകം. എന്നാല്‍ സിനിമയെ കുറിച്ച്‌ സമ്മിശ്ര പ്രതികരണമാണ്‌ ലഭിക്കുന്നത്‌. 125 കോടി മുതല്‍ മുടക്കിയ ഈ ചിത്രത്തെ വിമര്‍ശകര്‍ വലിച്ചു കീറി ഒട്ടിച്ചു എന്നു തന്നെ പറയാം. ഇതേ തുടര്‍ന്ന്‌ ആരാധകര്‍ ഇവര്‍ക്കെതിരെ അസഭ്യം ചൊരിഞ്ഞു.

എന്നാല്‍ വിവേകത്തിന്‌ ലഭിച്ച മോശം പ്രതികരണങ്ങളില്‍ അജിത്ത്‌ നിരാശനാണെന്നാണ്‌ കോളിവുഡില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്‌. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രമായിരുന്നു ഇത്‌. ശിവ എന്ന സംവിധായകനെ പൂര്‍ണമായും വിശ്വസിച്ചാണ്‌ അജിത്ത്‌ കമ്മിറ്റ്‌ ചെയ്‌തത്‌. വിവേകം പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇരുവും തമ്മില്‍ ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടെന്നും അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

വിവേകത്തിലുണ്ടായ തെറ്റുകളെല്ലാം അടുത്ത ചിത്രത്തില്‍ പരിഹരിക്കാമെന്ന്‌ അജിത്ത്‌ പറഞ്ഞു. അതേസമയം അജിത്തിന്റെ പുതിയ ചിത്രം ശിവ തന്നെയാണ്‌ ഒരുക്കുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.