ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട് തന്നെ ട്രോള്‍ ചെയ്‍തവര്‍ക്ക് മറുപടിയുമായി അനുഷ്കാ ശര്‍മ്മ. തനിക്ക് ബന്ധമില്ലാത്ത കാര്യത്തില്‍ ട്രോള്‍ ചെയ്യുന്നത് വേദനാജനകമാണെന്ന് അനുഷ്‌ക പറഞ്ഞു.

എന്നെ നിരന്തരം അപമാനിച്ചു ട്രോളുന്നവര്‍ ഭീരുക്കളോ സ്ത്രീ വിരോധികളോ ആയിരിക്കും. എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളുടെ പേരിലോ അഭിനയിച്ച സിനിമകളുടെ പേരിലോ ആണ് ക്രൂശിക്കുന്നതില്‍ തെറ്റില്ല - അനുഷ്കാ ശര്‍മ്മ പറഞ്ഞു. തനിക്ക് എന്നും പോസിറ്റീവ് എനര്‍ജി മാത്രമേ അനുഷ്കയുടെ സാന്നിധ്യം നല്‍കിയിട്ടുള്ളൂ എന്നും, വെറുതെ തന്‍റെ സ്പോര്‍ട്സിലേക്ക് അവരെ വലിച്ചിടരുതെന്നുമായിരുന്നു നേരത്തെ വിരാട് കോഹ്‌ലി ട്രോളിനെതിരെ പ്രതികരിച്ചത്.