"എന്ത് പ്രഹസനമാണ് സജി" എന്ന് ചോദിച്ച് മലയാളികളും കമന്റ് ചെയ്തിട്ടുണ്ട്.

ലയാളികൾക്ക് അടക്കം ഏറെ സുപരിചിതനായ ആളാണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാസ്വാദകർക്ക് ബാലയ്യ മാസ് ഹീറോ ആണെങ്കിൽ മലയാളികൾക്ക് പലപ്പോഴും നടൻ ട്രോൾ മെറ്റീരിയലാണ്. എന്നാൽ തന്നെയും അഖണ്ഡ പോലുള്ള സിനിമകൾ മലയാളി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേദികളിൽ ബാലയ്യ എത്തിയാൽ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. അദ്ദേഹം നടത്തുന്ന പരാമർശങ്ങളോ പ്രവർത്തികളോ ഒക്കെയാകും അതിന് കാരണം. അത്തരത്തിൽ തന്റെ പിറന്നാൾ ദിനത്തിൽ ബലയ്യ കാണിച്ചുകൂട്ടിയ കാര്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

ജൂൺ 10ന് ആയിരുന്നു ബാലയ്യയുടെ അറുപത്തി അഞ്ചാം പിറന്നാൾ. ഇതോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികൾ ആരാധകർ സംഘടിപ്പിച്ചിരുന്നു. ഇവിടെ എത്തിയതായിരുന്നു ബാലയ്യ. ആരാധകർക്ക് മുന്നിൽ പ്രസം​ഗിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മീശ ഇളകുന്നുണ്ട്. ഇത് മനസിലാക്കിയ ബാലയ്യ സംസാരത്തിനിടയിൽ തന്നെ ​ഗം ആവശ്യപ്പെടുന്നുണ്ട്. ശേഷം മീശ ശരിയാക്കി വീണ്ടും പ്രസം​ഗം തുടർന്നു. ഈ വീഡിയോ സോഷ്യലിടത്ത് വൈറലായി.

View post on Instagram

എന്നാൽ കേക്ക് മുറിക്കുന്നതിനിടെ ബലയ്യ നടത്തിയ പ്രകടനമാണ് വൻ വിമർശനങ്ങൾക്ക് വഴിവച്ചത്. നാല് തട്ടുള്ള കേക്കായിരുന്നു ആരാധകർ ബാലയ്യയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. കേക്ക് മുറിക്കാൻ വന്ന ബാലയ്യ, കത്തി എറിഞ്ഞ് കളിക്കുന്നുണ്ട്. മൂന്ന് തവണയാണ് ബാലയ്യ കത്തി മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നത്. വീഡിയോ ഏറെ ശ്രദ്ധനേടി. എന്നാൽ അടുത്ത് നിൽക്കുന്നവർ ഭയപ്പെടുന്നുണ്ടെങ്കിലും അത് മുഖത്ത് കാണിക്കുന്നില്ലെന്നാണ് കമന്റുകൾ. "ഓവർ ആക്ടിം​ഗ് ആണ്, തിമിര് പുടിച്ചിരിക്ക്, ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ, കത്തി വാക്കില്ലാതെ വീണാൽ തീരുമാനം ആകും, കുട്ടികളിത് അനുകരിക്കില്ലേ? ഇയാൾക്ക് ബോധമുണ്ടോ?", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. "എന്ത് പ്രഹസനമാണ് സജി" എന്ന് ചോദിച്ച് മലയാളികളും കമന്റ് ചെയ്തിട്ടുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്