തമിഴ് നടന്‍ ജെയ്‍യുടെ ലൈസന്‍സ് കോടതി സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേയ്ക്കാണ് ജെയ്‍യുടെ ലൈസന്‍സ് സെദാപേഠ് മജിസ്ട്രേറ്റ് കോടതി റദ്ദ് ചെയ്തിരിക്കുന്നത്. മദ്യപിച്ച് വണ്ടിയോടിച്ചതിന് 5200 രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്ംതബര്‍ 21ന് മദ്യപിച്ച് കാര്‍ ഓടിച്ചതിന്റെ പേരില്‍ ജയ്‍യെ കസ്റ്റെഡിയിലെടുത്തിരുന്നു. സംഭവത്തില്‍ കോടതി ജയ്‍യ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഹാജരായിരുന്നില്ല. മുമ്പും മദ്യപിച്ച് കാറോടിച്ചതിന്റെ പേരില്‍ ട്രാഫിക് പൊലീസ് ജെയ്‍ക്കെതിരെ നടപടിയെടുത്തിരുന്നു.