സിനിമാ മേഖലയില്‍ ഒട്ടേറെ താരങ്ങളുടെ വിവാഹവും ഗര്‍ഭധാരണമൊക്കെ ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്, പ്രത്യേകിച്ച് ബോളിവുഡില്‍. വിവാഹവും ഗര്‍ഭധാരണമൊക്കെ സന്തോഷം പകരുന്ന കാര്യം തന്നെയാണ്. എന്നാല്‍ നിറവയറുമായി നടി വീണ്ടും വിവാഹം ചെയ്തതാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത.
നടി ഇഷാ ഡിയോളിനാണ് നിറവയറുമായി വീണ്ടും വിവാഹിതയായത്. സ്വന്തം ഭര്‍ത്താവിനെ തന്നെയാണ് ഇഷ വീണ്ടും വിവാഹം ചെയ്തത്. സിന്ധി ആചാര പ്രകാരം ഉത്തരേന്ത്യക്കാര്‍ നടത്തുന്ന ബേബി ഷവര്‍ പാര്‍ട്ടിയിലാണ് സ്വന്തം ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യുന്ന ചടങ്ങുള്ളത്. താരങ്ങളായ ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ.
വിവാഹത്തിന്റെതായ ചടങ്ങുകള്‍ തന്നെയാണ് രണ്ടാം വിവാഹത്തിലും. ഗോത്ത് ബാരി എന്ന്അറിയപ്പെടുന്ന ഈ ചടങ്ങില്‍ പെണ്‍കുട്ടിയെ അച്ഛന്റെ മടിയില്‍ നിന്നും കന്യാദാനം ചെയ്ത് വരന്റെ മടിയിലേക്ക് മാറ്റുന്നതാണ്.
ഇരുവരുടയെും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇഷ ഭര്‍ത്താവായ ഭരത് ടക്താനിനെ വീണ്ടും വിവാഹം ചെയ്തത്. 2012 ലായിരുന്നു ഇഷയുടെയും ഭരതിന്റെയും വിവാഹം. ഇരുവരും ചെറുപ്പം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു.
