കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണയുമായി നടി പ്രവീണ. പള്‍സര്‍ സുനിയെക്കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിക്കുന്ന ആളല്ല ദിലീപെന്ന് പ്രവീണ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് പ്രവീണ നിലപാട് വ്യക്തമാക്കിയത്. കുറെ ചിത്രങ്ങളില്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം ദിലീപിന് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പ്രവീണ പറഞ്ഞു.
ഇങ്ങനെയൊരു കാര്യം ചെയ്യാനോ ചെയ്യിക്കാനോ ദിലീപ് മുതിരില്ല. കൂടെ അഭിനയിച്ചപ്പോഴെല്ലാം നല്ല പിന്തുണയാണ് അദ്ദേഹം തന്നിട്ടുള്ളതെന്നും പ്രവീണ പറഞ്ഞു. അതേസമയം ആക്രമണത്തിനിരയായ നടിയുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്ന് പ്രവീണ പറഞ്ഞു. അവള്‍ തനിക്ക് അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ ദുഃഖമുണ്ടെന്നും പ്രവീണ പറഞ്ഞു.
