ദുബായ്: വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ചലച്ചിത്ര നടി ഭാവന. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഭാവന വ്യക്തമാക്കി. ദുബായില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി.
വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സില്‍ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുമ്പോള്‍ ക്യാമറയെ അഭിമുഖീകരിച്ചവളാണ് താനെന്ന് ഭാവന പറഞ്ഞു. ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹമുറപ്പിച്ചിട്ടുള്ളത്.
വളരെ ഭക്ഷണപ്രിയയാണ് ഞാന്‍. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാന്‍ എനിക്കാവില്ല. എല്ലാ മാസവും ഞാന്‍ ദിനചര്യകള്‍ എഴുതി വയ്ക്കും. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാന്‍ സാധിക്കാറുള്ളൂ ഭാവന പറഞ്ഞു.
