തൃശ്ശൂര്‍: നടി ഭാവനയുടെ വിവാഹം നാളെ തൃശ്ശൂരില്‍ നടക്കും. രാവിലെ ഒമ്പതിന് തൃശൂർ. തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നട സിനിമാ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തും. ജവഹർ ഓഡിറ്റോറിയത്തിൽ വച്ചാണ് മറ്റ് ചടങ്ങുകൾ. വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. സിനിമാ രംഗത്തു നിന്നുള്ളവർക്ക് വൈകുന്നേരം ലുലു കൺവെൻഷൻ സെന്‍ററിലാണ് വിരുന്നൊരുക്കിയിരിക്കുന്നത്. ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ആരാധകര്‍ കാത്തിരുന്ന ഭാവനയുടെ വിവാഹ ആഘോഷങ്ങള്‍ നേരത്തെ തുടക്കമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.. സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും ആഘോഷങ്ങള്‍ പൊടിക്കുകയാണ്.