താരങ്ങളെപ്പോലെതന്നെ ആരാധകരുടെ ഇഷ്ടപാത്രങ്ങളാണ് താരങ്ങളുടെ മക്കളും. അവരുടെ കുസൃതികളും മറ്റും താരങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്നത്, വമ്പന്‍ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറ്. ഇപ്പോള്‍ തരംഗമായിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നായിക ലക്ഷ്മി അസറിന്റെ മകളുടെ ഫോട്ടോയാണ്. മരത്തിന്റെ കൊമ്പിലിരുന്ന് മനോഹരമായ നോട്ടമെറിയുന്ന ദുവാ പര്‍വീണിനെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഷോട്ട്ഫിലിമുകളിലൂടെയാണ് ലക്ഷ്മി അസര്‍ അഭിനയരംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ പരസ്പരം പരമ്പരയിലൂടെയാണ് താരം സീരിയല്‍ രംഗത്തേക്ക് നടന്നുകയറുന്നത്. പരസ്പരം സിരിയല്‍പോലെ മലയാളികള്‍ ഹൃദിസ്ഥമാണ് അതിലെ താരങ്ങളും.

പരസ്പരത്തിലെ സ്മൃതി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതോടെ മലയാളം സീരിയല്‍ രംഗത്ത് താരം തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. സ്‌ക്കൂളിലെ വില്ലനെ പ്രണയിച്ച നായികയുടെ കഥയും വിവാഹവുമെല്ലാം സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. സോഷ്യ ല്‍മീഡിയയില്‍ സജീവമായ താരം, ടിക് ടോക്കിലും നിറസാന്നിധ്യമാണ്.

ആരെങ്കിലും അണ്ണാറക്കണ്ണനെ കണ്ടിട്ടുണ്ടോ എന്ന ക്യാപ്ഷനോടെയാണ് താരം മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അടുത്ത കുസൃതിക്കു മുന്നേയുള്ള ഭാവമാണല്ലോ, അമ്മയെപ്പോലെതന്ന മകളും ക്യൂട്ടാണല്ലോ, ദുവയൊരു എക്‌സ്പ്രഷന്‍ ക്യൂന്‍ ആണല്ലോയെന്നുമുള്ള കമന്റുകള്‍ കൊണ്ടാണ് ആരാധകര്‍ കമന്റുബോക്‌സില്‍ സ്‌നേഹം നിറച്ചിരിക്കുന്നത്.

പൗര്‍ണമിതിങ്കളിലെ ആനി പൊറ്റക്കാടന്‍ എന്ന വില്ലത്തിയായാണ് ലക്ഷ്മി അസര്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലെത്തുന്നത്. പാവംവേഷങ്ങളില്‍നിന്നും വില്ലത്തിയായി മാറിയത് സന്തോഷമുണ്ടാക്കുന്നുവെന്നും, എല്ലാത്തരം വേഷങ്ങളും നമുക്ക് ചെയ്യാന്‍ പറ്റുമെന്നുമാണ് താരം പറയുന്നത്.