Asianet News MalayalamAsianet News Malayalam

'മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു'; പുനീതിന്റെ വിയോ​ഗത്തിൽ വേദനയോടെ മേഘ്ന

കഴിഞ്ഞ ദിവസമായിരുന്നു പുനീത് രാജ്‍കുമാറിന്റെ വിയോ​ഗം. 

actress meghna raj tribute puneeth rajkumar
Author
Hyderabad, First Published Oct 30, 2021, 5:29 PM IST

ന്നഡ ചലച്ചിത്രതാരം പുനീത് രാജ്‍കുമാറിനെ (Puneeth Rajkumar) അനുസ്മരിച്ച് നടി മേഘ്ന രാജ്( meghna raj ). തന്റെ ഭർത്താവ് ചിരഞ്ജീവി സർജയ്‌ക്കൊപ്പമുള്ള(chiranjeevi sarja) ചിത്രത്തിനൊപ്പമാണ് നടി വേദന പങ്കുവെച്ചത്. പുനീതിന്റേത് പോലെ അപ്രതീക്ഷിത മരണമായിരുന്നു ചിരഞ്ജീവിയുടേതും. 

'മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,' എന്നാണ് ചിത്രത്തോടൊപ്പം മേഘ്ന കുറിച്ചത്. പുനീതിന്റെ ശവസംസ്‍കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മാതാപിതാക്കളായ ഡോ: രാജ്‍കുമാറിന്‍റെയും പര്‍വ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്‍ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകള്‍ നടക്കുക. 

Read Also: കന്നഡയുടെ കണ്ണീരോര്‍മ്മയായി പുനീത്; കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം, സംസ്‍കാരം ഇന്ന് വൈകിട്ട്

കഴിഞ്ഞ ദിവസമായിരുന്നു പുനീത് രാജ്‍കുമാറിന്റെ വിയോ​ഗം. സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

actress meghna raj tribute puneeth rajkumar

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതു മുതല്‍ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി. ബസ്സുകള്‍ തല്ലിത്തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആര്‍പി പ്ലാറ്റൂണുകളെയുമാണ് നിലവില്‍ ബംഗളൂരു നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസര്‍വ്വും ആര്‍എഎഫുമുണ്ട്. 

Follow Us:
Download App:
  • android
  • ios