ബാംഗ്ലൂര്‍ ഡേയ്‌സിലെ മിഷേലിനെ അത്രപെട്ടെന്ന് ആരും മറക്കാനിടയില്ല. ഫ്രാന്‍സില്‍ ജനിച്ച കേരളത്തിന്റെ മരുമകളായ പാരീസ് ലക്ഷ്മിയെ മലയാളികള്‍ക്ക് എന്നും പ്രിയമാണ്. കേരളീയരുടെ ജീവിത പാരമ്പര്യത്തോട് ഏറെ ഇഷ്ടമുള്ള നടി കഥകളിയോടും ശാസ്ത്രീയ നൃത്തത്തോടുമുള്ള ഇഷ്ടം കാരണം കേരളത്തിന്റെ മരുമകളായി മാറിയതാണ് ഈ കലാകാരി. 

എന്നാല്‍ അഭിനയവും നൃത്തവും കഥകളിയുമൊക്കെ ഈ കലാകാരിയുടെ കൂടെ ഉണ്ടെങ്കിലും പാരീസ് ലക്ഷ്മിക്ക് വിചിത്രമായ മറ്റൊരു ഇഷ്ടം കൂടിയുണ്ട്. താരം തന്നെയാണ് തന്റെ ഇഷ്ടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ലക്ഷ്മിക്ക് വിഷ പാമ്പുകളെ കൊണ്ടുനടക്കാന്‍ ഏറെ ഇഷ്ടമാണ്. പാമ്പുകളെ മാലപോലെ കഴുത്തില്‍ അണിയുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.