ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തെന്നിന്ത്യന്‍ താരം പ്രിയാമണി മുസ്‍തഫയ്‌ക്ക്‌ സ്വന്തമായി. വ്യത്യസ്‍ത മതത്തില്‍പ്പെട്ട ഇരുവരും തങ്ങളുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ്‌ രജിസ്റ്റര്‍ വിവാഹം ചെയ്‌തത്‌. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നു. ബംഗളൂരുവിലെ ജെപി നഗറിലെ എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു റിസപ്‍ഷന്‍.

#happymarriedlife #priyamani #mustafa #godbless #happiness #friendships #gratitude

A post shared by Sujatha Sithara (@sujatha_sithara_fc) on

മനോഹരമായ നീല ഗൗണ്‍ ധരിച്ചാണ്‌ നടി അതിഥികളെ വരവേറ്റത്‌. തന്റെ പ്രിയതമയുടെ വസ്‍ത്രത്തിനോട്‌ യോജിക്കുന്ന കടുംനീല നിറത്തിലുള്ള സ്യൂട്ട്‌ ധരിച്ചാണ്‌ മുസ്‍തഫ എത്തിയത്‌. നടി പൂര്‍ണിമ ഇന്ദ്രജിത്താണ്‌ പ്രിയാമണിയുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തത്‌. ഭാവന,പേളി മാണി, ആദിന്‍ ഇബ്രാഹിം, നീരവ്‌ ബവ്‌ലേച തുടങ്ങിയ താരങ്ങല്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടു.

#priyamani #Wedding #godbless #reception #beautifulcouples #blessings

A post shared by Sajna Najam (@sajnan) on

ബംഗളൂരുവിലെ ജയനഗറിലെ രജിസ്‍ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്‌ പങ്കെടുത്തത്‌. മഞ്ഞക്കരയുള്ള പച്ച നിറത്തിലുള്ള സാരിയാണ്‌ വിവാഹത്തിനായി പ്രിയാമണി ധരിച്ചത്‌. പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും മുല്ലപ്പൂവും ചൂടി വധു എത്തിയപ്പോള്‍ മലയാളി വരനായിട്ട്‌ തന്നെയാണ്‌ മുസ്‍തഫയും എത്തിയത്‌.

 താരത്തിന്‍റെ റിസപ്ഷന്‍ വീഡിയോ