കൊച്ചി: പ്രതിസന്ധികളെ തരണംചെയ്യുമെന്ന് കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവനടി തനിക്കെതിരെ നടന്ന ആക്രമണത്തിന്‌ശേഷം പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിന് ശേഷം ഇതാദ്യമായാണ് നടി പരസ്യപ്രതികരണം നടത്തുന്നത്.

ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പലതും നേരിട്ടു. ജീവിതത്തിലെ താഴ്ചയും ദുഖവും അനുഭവിച്ചു. എല്ലാം ശരിയായി താന്‍ മടങ്ങിവരുമെന്നാണ് നടി ആത്മവിശ്വാസത്തോടെ പങ്ക് വയ്ക്കുനന്ത്.