സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാത്തത് എന്ത് കൊണ്ടാണ് എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് നിന്നുകൊടുക്കാന്‍ പറ്റില്ലാത്തതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഈ ഊളകളുടെ പിറകേ നടക്കാന്‍ താത്പര്യമില്ലെന്നും തനിക്ക് തന്‍റേതായ സ്വപ്നങ്ങളുണ്ടെന്നുമായിരുന്നു അര്‍ച്ചന പത്മിനിയുടെ മറുപടി. 

കൊച്ചി: അമ്മ ഭാരവാഹികള്‍ക്കെതിരെ ഡെബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ വെളിപ്പെടുത്തലുമായി നടി അര്‍ച്ചന പത്മിനി. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്ന് അര്‍ച്ചന പത്മിനി പറഞ്ഞു. 

അര്‍ച്ചനയുടെ വാക്കുകള്‍...

സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു പോരുന്ന നടിയാണ് ഞാന്‍. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്‍റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറി. 

ഇതേക്കുറിച്ച് ഫെഫ്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണ്. 

തനിക്കുണ്ടായ ദുരനുഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസില്‍ പലതവണ പോയിരുന്നു. ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ടു താന്‍ സമീപിച്ചെന്നും എന്നാല്‍ ഒരുഫലവുമുണ്ടായില്ലെന്നും അര്‍ച്ചന പത്മിനി വെളിപ്പെടുത്തുന്നു.