തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി യുവ നടി ഐമ സെബാസ്റ്റ്യന്‍. 

തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി യുവ നടി ഐമ സെബാസ്റ്റ്യന്‍. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഐമ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് താഴെയായിരുന്നു വ്യാജ അക്കൗണ്ടില്‍ നിന്നും കമന്‍റ് വന്നത്. ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നായിരുന്നു യുവാവിന്‍റെ കമന്‍റ്. 

കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഐമ പ്രതികരണവുമായി എത്തി. 'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്' എന്നായിരുന്നു അയാള്‍ക്ക് താരം കൊടുത്ത മറുപടി. ഐമയുടെ മറുപടി സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

View post on Instagram

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൂരം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐമ.