ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉണ്ടാകും. അതുകണ്ട് ഞാൻ മകളോട് പെരുമാറുമെന്ന രീതിയില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല

ഐശ്വര്യ റായ് മകള്‍ ആരാധ്യയെ ചുംബിച്ചതിന്റെ ഫോട്ടോ വൈറലായപ്പോള്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. മകളുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചത് ശരിയായില്ലെന്നായിരുന്നു വിമര്‍ശകരുടെ പ്രതികരണം. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ റായ് ഇപ്പോള്‍. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നാണ് ഐശ്വര്യ റായ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉണ്ടാകും. അതുകണ്ട് ഞാൻ മകളോട് പെരുമാറുമെന്ന രീതിയില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. അവള്‍ എന്റെ മകളാണ്. അവളെ ഞാൻ സ്നേഹിക്കുന്നു. അവളെ ഞാനാണ് സംരക്ഷിക്കുക. എന്റെ മകളും എന്റെ ജീവിതവുമാണ്. ഞങ്ങളെ എല്ലാവരും നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ കൃതൃിമമായി പെരുമാറാൻ ഞാൻ തയ്യാറല്ല. ഐശ്വര്യ റായ് പറഞ്ഞു.

ഐശ്വര്യ റായ്‍യുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഫന്നെ ഖാനാണ്.