Asianet News MalayalamAsianet News Malayalam

ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്: നിവിന് പകരം അജയ്

ajay devgn action hero biju rohit shetty
Author
First Published Oct 28, 2017, 2:40 PM IST

മുംബൈ: നിവിന്‍ പോളിക്ക് ആക്ഷന്‍ ഹീറോ ഇമേജ് നല്‍കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയവുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ബിജു പൗലോസ് ഏറെ കയ്യടി വാങ്ങിക്കൂട്ടിയിരുന്നു. ഈ പൊലീസ് ഓഫീസറെ ബോളിവുഡിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ രോഹിത് ഷെട്ടി.

ഗോല്‍മാല്‍ സീരിസ്, ചെന്നൈ എക്സ്‍പ്രസ് , സിംഗം, സിംഗം റിട്ടേണ്‍സ് എന്നിവ രോഹിത് ഷെട്ടിയുടെ ചിത്രങ്ങളാണ്. ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ ആരായിരിക്കും നിവിന്‍ പോളിക്ക് പകരം എത്തുക എന്നതാണ് ഏറ്റവും ആകാംഷയോടെ പ്രേക്ഷകര്‍ നോക്കുന്നത്. മറ്റാരുമല്ല അജയ് ദേവ്ഗണ്‍ ആകാനാണ് സാധ്യത എന്നാണ് സംസാരം. 

Follow Us:
Download App:
  • android
  • ios