മക്കളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്ന് അജയ് ദേവ്ഗണ്‍. തന്നെയും ഭാര്യ കാജോളിനെയും വിലയിരുത്തിക്കോളൂവെന്നുമാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

മക്കളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്ന് അജയ് ദേവ്ഗണ്‍. തന്നെയും ഭാര്യ കാജോളിനെയും വിലയിരുത്തിക്കോളൂവെന്നുമാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അജയ് ദേവ്ഗണിനും കാജോളിനും രണ്ട് മക്കളാണ് ഉള്ളത്. ന്യസയും യഗും. വിമാനത്താവളത്തില്‍ വെച്ചുള്ള ന്യസയുടെ ഒരു ഫോട്ടോ വൻ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനെതിരെയാണ് അജയ് ദേവ്ഗണ്‍ രംഗത്ത് എത്തിയത്. തന്നെ വിലയിരുത്താൻ ശ്രമിച്ചോളോ, പക്ഷേ കുട്ടികളെ വെറുതെ വിടൂ, ഞാനും കാജോളും അഭിനേതാക്കളാണ്; ഞങ്ങളെ വിലയിരുത്തിക്കൊള്ളൂ- അജയ് ദേവ്ഗണ്‍ പറയുന്നു. ചിലര്‍ക്ക് ഇതൊന്നും കാര്യമല്ലായിരിക്കും, പക്ഷേ മക്കള്‍ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ട്രോളുകള്‍ തന്നെ വേദനിപ്പിക്കുന്നതാണെന്നും അജയ് ദേവ്ഗണ്‍ പറയുന്നു. ടോട്ടല്‍ ധമാല്‍ ആണ് അജയ് ദേവ്ഗണിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.