വിവേഗത്തിനു ശേഷം തമിഴകത്തിന്റെ 'തല' അജിത്തും സംവിധായകന്‍ ശിവയും വീണ്ടും ഒന്നിക്കുന്നു. വിശ്വാസം എന്ന ചിത്രമാണ് അജിത്തിന്റെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്നത്.

അജിത് നായകനായ വീരം, വേതാളം എന്നീ ചിത്രങ്ങളും ശിവയായിരുന്നു സംവിധാനം ചെയ്‍തത്. വിശ്വാസം അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വിവേഗം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെയും നിര്‍മ്മാതാക്കള്‍.