തമിഴകത്തിന്റെ തല അജിത്ത് തോളിന് സര്‍ജറി നടത്തി. വിവേഗത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. കുമരന്‍ ആശുപത്രിയിലാണ് സര്‍ജറി നടത്തിയത്. അജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ വേതാളത്തിന്റെ ഷൂട്ടിംഗ് സമയത്ത് 2015ലും അജിത്തിന് കൈമുട്ടിന് സര്‍ജറി നടത്തേണ്ടിവന്നിരുന്നു.

അതേസമയം അജിത്തിന്റെ വിവേഗം മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ശിവയാണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. ഇതിനകം രാജ്യത്തെ തീയേറ്ററില്‍ തന്നെ വിവേഗം നൂറുകോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്.