അജിത്ത് നായകനായ വിവേഗം തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമയ്‍ക്ക് തിരിച്ചടിയായി ഓണ്‍ലൈനില്‍ സിനിമ ചോര്‍ന്നു. വിവേഗത്തിന്റെ തെലുങ്ക് പതിപ്പാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്.

വിവേഗം തമിഴിനെപ്പോലെ കന്നഡ പതിപ്പും നിരവധി സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ റിലീസ് ചെയ്‍തിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ ചോര്‍ന്നത് സിനിമയുടെ കളക്ഷനെ ബാധിച്ചേക്കും. തീയേറ്ററില്‍ ഷൂട്ട് ചെയ്തതാണ് ചോര്‍ന്ന സിനിമയെന്നാണ് റിപ്പോര്‍ട്ട്.