അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. മുംബൈ, പൂണെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരണം. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്.
നവാഗതനായ സാജു തോമസ് ആണ് തിരക്കഥ എഴുതുന്നത്. പാര്‍വതി നായര്‍, നദിയാ മൊയ്തു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഫെബ്രുവരി 15 വരെ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് വേണ്ടി ഉണ്ടാകും.
