ഹൈദരാബാദ്: താര രാജ കുടുംബമായ അക്കിനേനി കുടുംബത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആഘോഷങ്ങളാണ്. നാഗാര്‍ജ്ജുനയുടേയും അമലയുടേയും ഇളയ മകന്‍ അഖിലും ഡിസൈനര്‍ ശ്രേയ ഭൂപാലുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ നാഗചൈതന്യയും സാമന്തയുമായുള്ള നിശ്ചയവും ആഘോഷമായി നടന്നു. അതിനു പിന്നാലെ ആര്‍ഭാടമായി മെയ് മാസത്തിലാണ് അഖിലിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് അഖിലും ശ്രേയയും വീട്ടുകാരെ അറിയിച്ചു.
മെയില്‍ ഇറ്റലിയില്‍ 700 പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങാണ് ഒരുക്കിയിരുന്നത്. ക്ഷണിക്കപ്പെട്ടവരോട് ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ താരകുടുംബം അറിയിച്ചു. വധു വരന്മാരെ അനുനയിപ്പിക്കാന്‍ കുടുംബങ്ങള്‍ ശ്രമിച്ചെങ്കിലും ഇവര്‍ തയ്യാറായില്ല. ബിസ്സിനസ്സ് ഭീമന്‍ ജിവികെ റെഡ്ഡിയുടെ കൊച്ചു മകളാണ് ശ്രേയ.
സൗത്ത് ഫിലിം ഫെയറിന്‍റെ ഡിസൈനറാണ് ശ്രേയ. രണ്ടു വര്‍ഷം മുന്‍പാണ് അഖിലും ശ്രേയയും പരിചയപ്പെട്ടത്. അതിനു ശേഷം ഡേറ്റിങിലായിരുന്ന ഇവര്‍ വിവാഹം കഴിക്കണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വരെ എല്ലാം സ്വാഭാവികമായിരുന്നുവെന്നും, എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നെന്നും അക്കിനേനി കുടുംബത്തിന്‍റെ വക്താവ് അറിയിച്ചു.
