രജനികാന്തിന്റെ 2.0 എന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വില്ലനായിട്ടാണ് അഭിനയിക്കുന്നത് എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അക്ഷയ് കുമാറിന്റെ വേഷം പ്രതിനായകസ്വഭാവത്തിലുള്ളതല്ല എന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്ഷയ് കുമാറിന്റെ കഥാപാത്രമായ ഡോ. റിച്ചാര്‍ഡ് പ്രതിനായകനല്ല. അദ്ദേഹത്തിന്റെ രൂപം കണ്ട് പലും തെറ്റിദ്ധരിച്ചതാണ്. ആ കഥാപാത്രത്തിന് ആദ്യം സമീപിച്ചത് കമല്‍ഹാസനെയാണ്. പിന്നീട് അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

അടുത്ത വര്‍ഷം ജനുവരി 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ലൊകമൊട്ടാകെയായി 10,000 സ്‍ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം ആദ്യദിനം തിയേറ്ററുകളിലെത്തുക.

എമി ജാക്സണാണ് രജനീകാന്തിന്റെ നായിക. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നിരവ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.