കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണം. ആരോപണവുമായി മണിയുടെ ബന്ധുക്കൾ ആണ് രംഗത്ത് എത്തിയത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതായി സഹോദരൻ ആര്‍എല്‍വി രാമകൃഷ്‍ണൻ പറഞ്ഞു. മണിയുടെ മരണശേഷം ദിലീപ് വീട്ടിൽ വന്നത് ഒരേയൊരു തവണയാണ്. ദിലീപിന്‍റെ പങ്കിനെക്കുറിച്ച് സിബിഐയെ അറിയിച്ചു. ഇക്കാര്യത്തിൽ നേരത്തെ സംശയം ഉണ്ടായിരുന്നു. നേരത്തെ കേസന്വേഷിച്ച പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആര്‍ എല്‍ വി രാമകൃഷ്‍ണന്‍ പറഞ്ഞു.