Asianet News MalayalamAsianet News Malayalam

'അള്ള് രാമേന്ദ്രന്‍' നായികമാരെ തേടുന്നു

  • ബിലഹരിയുടെ രണ്ടാംചിത്രം
  • കുഞ്ചാക്കോ ബോബന്‍ നായകന്‍
allu ramendran casting call

പേരിന്‍റെ പ്രത്യേകതകൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രോജക്ട് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് വന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'അള്ള് രാമേന്ദ്രന്‍'. ചെറിയ ബജറ്റിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച 'പോരാട്ട'ത്തിന്‍റെ സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത് സംവിധാനസംരംഭത്തിലേക്ക് ഇപ്പോള്‍ അഭിനേതാക്കളെ ക്ഷണിക്കുകയാണ്. ചിത്രത്തിലേക്ക് രണ്ട് നായികമാര്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള അഭിനേതാക്കളെയാണ് തേടുന്നത്.

കാസ്റ്റിംഗ് വിശദാംശങ്ങള്‍ ഇങ്ങനെ..

നായിക- മെലിഞ്ഞ കുട്ടി (പ്രായം 18നും 24നും ഇടയ്ക്ക്)

മറ്റൊരു നായിക- ഹ്യൂമര്‍ സെന്‍സുള്ള കുട്ടി (പ്രായം 26നും 31നും ഇടയ്ക്ക്)

രസികന്‍ സംസാര ശൈലിയുള്ള കക്ഷികള്‍- പ്രായം 26നും 45നും ഇടയ്ക്ക്

ഒരു സ്മാര്‍ട്ട് അമ്മൂമ്മ, ക്യൂട്ട് അപ്പൂപ്പന്‍ ഒന്ന് വീതം

പരിശ്രമിക്കാന്‍ താല്‍പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ഫോട്ടോസും ഒരു മിനിറ്റ് സെല്‍ഫ് ഇന്‍ട്രൊ വീഡിയോയും താഴെ പറയുന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുനല്‍കുക. alluramendrancasting@gmail.com

allu ramendran casting call

കുഞ്ചാക്കോ ബോബന്‍റെ കരിയറില്‍ ഇതുവരെ ചെയ്തവയില്‍ നിന്ന് ഏറെ വ്യത്യസ്തമാവുമെന്ന് കരുതപ്പെടുന്ന കഥാപാത്രമാണ് അള്ള് രാമേന്ദ്രന്‍. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ഷാന്‍ റഹ്മാന്‍.

Follow Us:
Download App:
  • android
  • ios