നേരഷ് മല്‍ഹോത്ര ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക്  അമല ചുവടുവെക്കുന്നത്‍.  

മുംബൈ:ബോളിവുഡ് ആകര്‍ഷിക്കാത്ത, ആഗ്രഹിക്കാത്ത അഭിനേതാക്കള്‍ വളരെ കുറവായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും അതിനവസരം കിട്ടിയെന്ന് വരില്ല. മലയാളത്തില്‍ നിന്ന് അസിനും മാളവിക മോഹനും പിന്നാലെ മറ്റൊരു നടിയും ബോളിവുഡിലേക്ക് രംഗപ്രവേശനം നടത്താനൊരുങ്ങുകയാണ്. മറ്റാരുമല്ല, അമല പോളാണത്. നേരഷ് മല്‍ഹോത്ര ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് അമല ചുവടുവെക്കുന്നത്‍.

അര്‍ജുന്‍ രാംപാലും അമല പോളുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. അമലപോളിന്‍റെ തമിഴ്ചിത്രങ്ങള്‍ സംവിധായകന്‍ കണ്ടതോടെയാണ് ബോളിവുഡിലേക്കു് താരത്തിന് ക്ഷണം കിട്ടിയത്. വരുന്ന ഒക്ടോബറില്‍ ഹിമാലയത്തില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തമിഴ് ചിത്രം ഭാസ്ക്കര്‍ ദ റാസ്ക്കലിലാണ് അമല അവസാനമായി വേഷമിട്ടത്. പ്രിത്ഥിരാജിനെ മുഖ്യകഥാപാത്രമാകുന്ന ബ്ലെസിയുടെ ആടുജീവിതമാണ് അമല പോളിന്‍റെ മറ്റൊരു ചിത്രം.