ചെറുമകള്‍ ആരാധ്യയുടെ ആറാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ പങ്കുവച്ച് ബോളിവുഡിന്‍റെ ബിഗ് ബി. ഐശ്വര്യ റായ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും മകള്‍ ആരാധ്യയുടെ ആറാം പിറന്നാളാണ് ഇന്ന്. താരകുടുംബത്തിന്‍റെ ആരാധകരെല്ലാം ആരാധ്യയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ തിരക്കുകൂട്ടുന്നതിനിടയിലാണ് മുത്തച്ചന്‍ അമിതാഭ് ബച്ചന്‍ ചെറുമകളുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ ആരാധ്യയുടെ ചിത്രമടങ്ങിയ മറ്റൊരു ട്വീറ്റ് കൂടി ബച്ചന്‍ കുറിച്ചു.
ആറാം പിറന്നാള്‍ ദിനത്തില്‍ എത്ര വലിയ കുട്ടിയായി ആരാധ്യയെന്ന് അവള്‍ തങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു മുത്തച്ചന്‍റെ ട്വീറ്റ്. കുഞ്ഞുന്നാളിലെ തന്‍റെ ചിത്രമടങ്ങിയ പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്ന ആരാധ്യയുടെ ഫോട്ടോയാണ് ബച്ചന്‍ ട്വിറ്ററില്‍ ഈ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
ആരാധ്യയുടെ പിറന്നാള്‍ ബച്ചന്‍ ബംഗ്ലാവായ പ്രതീക്ഷയില്‍ വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ പിറന്നാളും സ്കൂളിലെ കൂട്ടുകാര്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമൊപ്പമാണ് ആരാധ്യ ആഘോഷിച്ചത്. സഞ്ജയ് ദത്തിന്‍റെയും അക്ഷയ് കുമാറിന്‍റെയും മക്കളും ആരാധ്യയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
