അമിതാഭ് ബച്ചനും ഋഷി കപൂറും വര്‍ഷങ്ങളുടെ ഇടവേളയ്‍ക്കു ശേഷം ഒന്നിക്കുന്നു. ഇരുവരും അച്‍ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. 102 വയസ്സുള്ള അച്ഛനായിട്ടാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. ബച്ചന്റെ സമകാലീനായ ഋഷി കപൂര്‍ 75കാരനായ മകനായിട്ടും.


102 നോട്ട് ഒട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഉമേഷ് ശുക്ലയാണ് സിനിമ സംവിധാനം ചെയ്യുന്നത്.