ഇന്ത്യന്‍ സിനിമയുടെ രണ്ട് ഇതിഹാസങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചനും മലയാളത്തിന്‍റെ താരരാജാവ് മോഹന്‍ലാലുമാണ് നേര്‍ക്കുനേര്‍ വരുന്നത്. 'ഗുംനാം' എന്ന പേരിലിറങ്ങുന്ന സസ്‌പെന്‍സ് ത്രില്ലറിന്‍റെ രണ്ടു ഭാഷകളിലെ ഒരേ പതിപ്പുകളില്‍ ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് തയാറെടുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വിദ്യാ ബാലന്റെ കഹാനിയുടെ സഹനിര്‍മാതാവ് ജയന്തിലാല്‍ ഗാഢ വ്യക്തമാക്കി. അമിതാഭ് ബച്ചന്‍ ഹിന്ദിയിലും മോഹന്‍ലാല്‍ ദക്ഷിണേന്ത്യന്‍ പതിപ്പിലുമാണ് അഭിനയിക്കുക. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവരേയും സമീപിച്ചുവെന്നും, താരങ്ങള്‍ സമ്മതിച്ചെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ കരാറില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നും വ്യക്തമാക്കി.
1965 ല്‍ മനോജ് കുമാറും നന്തയും ഒന്നിട്ട ഗുംനാം എന്ന ചിത്രത്തിന്‍റെ റിമേക്ക് അല്ല ഇതെന്നും മറിച്ച് ഒരു തമിഴ് ചിത്രത്തിന്‍റെ റീമേക്ക് ആണെന്നും നിര്‍മാതാവ് പറഞ്ഞു. എന്നാല്‍ ഏത് ചിത്രത്തിന്റേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലയ ഇ നിവാസ് ആണ് ഗുംനാം സംവിധാനം ചെയ്തത്.
